സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കുട്ടികൾ പുറത്തുപോയ വഴികൾ കേന്ദ്രീകരിച്ച് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. അതേസമയം, കാണാതായ പെൺകുട്ടികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം.
പെൺകുട്ടികളെ ഏറെക്കുറെ കണ്ടെത്തിയതായും അധികം വൈകാതെ ഇവരെ കണ്ടെത്താനാകുമെന്നുമാണ് പൊലീസ് നൽകുന്ന വിവരം. കാണാതായവരിൽ ഒരാൾ നേരത്തെയും ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്തുപോയ സംഭവമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു.