ചിറയിൻകീഴിൽ വീടുകൾക്ക് നേരെ സ്ഫോടകവസ്തു ആക്രമണം… നാല് പേർ…



തിരുവനന്തപുരം: ചിറയിൻകീഴ് ശാർക്കര പുതുക്കരിയിൽ വീടുകൾക്ക് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ നാല് പേർ അറസ്റ്റിൽ. മേനംകുളം സ്വദേശികളായ രജിത്ത് (33), കിരൺ (29), അജീഷ് (37), കീഴാറ്റിങ്ങൽ നെടിയവിള സ്വദേശി വൈഷ്ണവ് (30) എന്നിവരെയാണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മുൻ അംഗം ബീജ സുരേഷിന്റെ വീടിന് നേരെയും സമീപത്തെ വിജയന്റെ വീടിന് നേരെയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്ഫോടകവസ്തുക്കൾ എറിഞ്ഞത്. ഹെൽമറ്റും റെയിൻകോട്ടും ധരിച്ചാണ് പ്രതികൾ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

Travel Guides & Travelogues

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആക്രമണത്തിൽ ഇരു വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി. വിജയനുമായുള്ള വസ്തുതർക്കത്തെ തുടർന്ന് വിദേശത്തുള്ള സതീശൻ എന്നയാൾ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വിജയന്റെ വീടെന്ന് കരുതിയാണ് ആദ്യം മുൻ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ ആക്രമണം നടത്തിയതെന്ന് പ്രതികൾ മൊഴി നൽകിയതായും പൊലീസ് പറഞ്ഞു. തിരുവനന്തപുരം റൂറൽ എസ്.പി. പ്രശാന്തന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി. അജിചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ചിറയിൻകീഴ് എസ്.എച്ച്.ഒ. അഭിലാഷ്, എസ്.ഐ. അൻസർ, ജി.എസ്.ഐ. ശ്രീകുമാർ, സനിൽ കുമാർ, സി.പി.ഒമാരായ ബിനു, രാംനാഥ്, ശ്രീജിത്ത്, അഭിലാഷ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് വങ്കാളംമുക്കിലെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Previous Post Next Post