ജർമനിയിൽ വിമാനം തകർന്നു വീണ് മൂന്ന് മരണം; അപകടം ജനവാസ മേഖലയിൽ...



ബർലിൻ:  ജർമനിയിലെ സാക്സണി സംസ്ഥാനത്തുള്ള ഡെസ്ഡനിൽ ചെറിയ വിമാനം തകർന്നു വീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഡെസ്ഡൻ എയർപോർട്ടിന് സമീപമുള്ള ജനവാസ മേഖലയിലാണ് അപകടം ഉണ്ടായത്.

വിമാനത്തിലുണ്ടായിരുന്ന പൈലറ്റും മറ്റ് രണ്ട് യാത്രക്കാരുമാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. സാങ്കേതിക തകരാറോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ ആകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സും രക്ഷാപ്രവർത്തകരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.

അപകടത്തെ തുടർന്ന് പ്രദേശത്തെ വ്യോമഗതാഗതത്തിലും പ്രാദേശിക റോഡ് ഗതാഗതത്തിലും തടസ്സങ്ങളുണ്ടായി. സംഭവത്തിൽ ജർമൻ വ്യോമയാന സുരക്ഷാ വിഭാഗം (BFU) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Previous Post Next Post