
അങ്കണവാടി ജീവനക്കാർ ഇനി മറ്റു ജോലി ചെയ്യേണ്ടതില്ലെന്ന കേന്ദ്രസർക്കാർ നിർദേശം സംസ്ഥാനത്തും നടപ്പാക്കും. മാതൃ-ശിശു ആരോഗ്യ പ്രവർത്തനങ്ങൾ മാത്രമാണ് അങ്കണവാടി ജീവനക്കാർ ചെയ്യേണ്ടത്. കേന്ദ്ര നിർദേശം മറികടന്ന് അധിക ജോലി ചെയ്യിക്കരുതെന്നും പ്രത്യേക നിർദേശമുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സർക്കാർ വകുപ്പുകളും നടത്തുന്ന സർവേകൾ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിഎൽഒ ചുമതലകൾ, ഇതര സാമൂഹിക ക്ഷേമ പദ്ധതികളിലെ ജോലികൾ എന്നിവയ്ക്കും ഇനി അങ്കണവാടി ജീവനക്കാരെ നിയോഗിക്കരുതെന്നാണ് സർക്കാർ നിർദ്ദേശം.