'നീ പോ മോനേ വിജയാ', പിണറായിക്കെതിരെ വീണ്ടും രേവന്ത് റെഡ്ഡി

മലപ്പുറം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ 'നീ പോ മോനേ വിജയാ' പ്രയോഗം ആവര്‍ത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നിലമ്പൂരില്‍ നടന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ അനുസ്മരണ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

 തെരഞ്ഞെടുപ്പ് കാലത്ത് കേരളം സന്ദര്‍ശിച്ച കാര്യം അനുസ്മരിക്കവേയാണ്, പിണറായി വിജയനെ ലക്ഷ്യമിട്ട് 'നീ പോ മോനേ വിജയ' എന്ന തന്റെ പ്രശസ്തമായ മലയാളം പ്രയോഗം തെലങ്കാന മുഖ്യമന്ത്രി ആവര്‍ത്തിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാത്തിനെയും തകര്‍ക്കുകയാണെന്നും യുവാക്കളുടെ ഭാവി നശിപ്പിക്കുന്നുവെന്നും രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തി. ജനാധിപത്യത്തെയും കൂട്ടായ ഐക്യമെന്ന ആശയത്തെയും ബിജെപി ദുര്‍ബലപ്പെടുത്തുകയാണ്. കോണ്‍ഗ്രസ് ഇന്ന് കേരളത്തില്‍ നിന്ന് ഒരു മുന്നേറ്റം ആരംഭിക്കുകയാണ്. കേന്ദ്രത്തില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്ന ഒരു സുനാമിയായി ഇത് മാറണം. കേരളത്തോട് തനിക്ക് പ്രത്യേക സ്‌നേഹമുണ്ട് എന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

'രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിജയം ഉറപ്പാക്കിയത് കേരളത്തിലെ ജനങ്ങളാണ്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് കാണുക എന്നതാണ് തന്റെ അവശേഷിക്കുന്ന സ്വപ്നം. രാജ്യം ഇന്ന് മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഗാന്ധി കുടുംബവും സംഘപരിവാറും തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. രാജ്യത്തെ രക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം' തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.

2026 മികച്ച പൊതുപ്രവര്‍ത്തകനുള്ള ആര്യാടന്‍ മുഹമ്മദ് പുരസ്‌കാരം രേവന്ത് റെഡ്ഡി ചടങ്ങില്‍ ഏറ്റുവാങ്ങി. തെലങ്കാന സംസ്ഥാനത്ത് കര്‍ഷകര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും സാധാരണക്കാര്‍ക്കുമായി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളാണ് രേവന്ത് റെഡ്ഡിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
أحدث أقدم