
കൊല്ലം: ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ കരിങ്കൊടി പ്രതിഷേധം. യുവമോർച്ച പ്രവർത്തകരാണ് കരുനാഗപ്പള്ളിയിൽ വെച്ച് കരിങ്കൊടി കാണിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. യൂത്ത് കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ചാണ് യുവമോർച്ചയുടെ പ്രതിഷേധം ഉണ്ടായത്.
ബിജെപിയും കേന്ദ്ര സർക്കാരും രാജ്യത്തെ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് അമിത്ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടനം, മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷം എന്നിവയിൽ പങ്കെടുക്കാനാണ് അമിത് ഷാ കൊല്ലത്ത് എത്തിയത്