
അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ചെമ്മക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കുഞ്ഞുമോനാണ് മരിച്ചത്. കിണറ്റിനുള്ളിൽ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കിണർ വൃത്തിയാക്കുന്നതിനായി കുഞ്ഞുമോനും മറ്റ് രണ്ടുപേരും കിണറ്റിലേക്ക് ഇറങ്ങിയിരുന്നു. ഇതിനിടെ കുഞ്ഞുമോന് ശ്വാസതടസ്സം അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. പിന്നാലെ മറ്റ് രണ്ടുപേർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
കിണറ്റിൽ നിന്ന് സ്വയം പുറത്തേക്ക് കയറാൻ കഴിയാത്തവിധം മൂവരും കുഴഞ്ഞുവീണതോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൂവരെയും പുറത്തെടുത്ത് കരയിലെത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞുമോൻ മരിച്ചിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മറ്റ് രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്. കിണറ്റിനുള്ളിലെ ഓക്സിജന്റെ അളവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്