
മൈ പൊലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോ. എഡിജിപി പി വിജയന്റെ മിന്നൽ സന്ദർശനത്തിന് പിന്നാലെയാണ് നടപടി. മൈ പൊലീസ് സ്‌റ്റേഷനെ കുറിച്ച് എഡിജിപി ചോദിച്ച ചോദ്യങ്ങൾക്ക് പൊലീസുകാർക്ക് ഉത്തരം അറില്ലായിരുന്നു. മിന്നൽ സന്ദർശനം കഴിഞ്ഞ് എഡിജിപി മടങ്ങിയതിന് പിന്നാലെ കൊല്ലം അഡീഷണൽ എസ്പിയാണ് പൊലീസുകാർക്ക് മെമ്മോ നൽകിയത്. കഴിഞ്ഞ ദിവസമാണ് എഡിജിപി പി വിജയൻ കൊല്ലത്തെത്തിയത്. തുടർന്ന് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു. എഡിജിപി എത്തിയ സമയത്ത് സ്റ്റേഷൻ പരിസരമാകെ മലിനമാക്കപ്പെട്ട നിലയിലായിരുന്നു