തിരുവനന്തപുരം: ദേശീയപാത-66ൽ രാജ്യത്തെ ആദ്യ വൈദ്യുതി ട്രക്ക് ഇടനാഴി ഒരുക്കാൻ കേരളം. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 622 കിലോമീറ്റർ ദൂരത്തിൽ വൈദ്യുതി ട്രക്കുകൾക്ക് ചാർജിങ് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.
കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 12.5 മെഗാവാട്ട് ശേഷിയുള്ള ചാർജിങ് ശൃംഖലയാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുക. കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.