സംസ്ഥാന പൊലീസ് മീറ്റിൽ പഞ്ചഗുസ്തി മത്സരത്തിൽ നാല് സ്വർണം നേടി..



കോഴിക്കോട് നടന്ന സംസ്ഥാന പോലീസ് മീറ്റിൽ പഞ്ചഗുസ്തി മത്സരത്തിൽ എറണാകുളം റൂറൽ ജില്ലയ്ക്ക് നാല് സ്വർണം. 80 കിലോ വിഭാഗത്തിൽ ഡിഎച്ച് ക്യുവിലെ സിവിൽ പൊലീസ് ഓഫീസർ എഎൻ സനീഷ്, 70 കിലോ വിഭാഗത്തിൽ ഡിഎച്ച് ക്യുവിലെ സിവിൽ പൊലീസ് ഓഫീസർ വിഷ്ണു മോഹനൻ, 75 കിലോ വിഭാഗത്തിൽ ഡിഎച്ച് ക്യുവിലെ സിവിൽ പൊലീസ് ഓഫീസർ നിതിൻ ആൻ്റണി, 60 കിലോ വിഭാഗത്തിൽ കോടനാട് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെഎസ് വൈശാഖ് എന്നിവരാണ് മെഡൽ നേടിയത്. സനീഷ് ദേശീയ മീറ്റിൽ രണ്ട് സ്വർണവും, രണ്ട് വെള്ളിയും നേടിയിട്ടുണ്ട്. വിഷ്ണു നാല് വർഷമായി സംസ്ഥാന തലത്തിൽ സ്വർണ മെഡൽ ജേതാവാണ്. ദേശീയ തലത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. നിതിൻ ദേശീയ തലത്തിൽ രണ്ട് സ്വർണ മെഡലും ഒരു വെള്ളി മെഡലും നേടിയിട്ടുണ്ട്. വൈശാഖ് ദേശീയ തലത്തിൽ ഒരു വെള്ളി മെഡലും, ഒരു വെങ്കല മെഡലും ലോക മാസ്റ്റേഴ്സ് മീറ്റിൽ സ്വർണ മെഡലും നേടി. മെഡൽ ജേതാക്കളെ ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശൻ അഭിനന്ദിച്ചു.
Previous Post Next Post