ക്ഷേത്ര മോഷണക്കേസിൽ മുൻ പോലീസുകാരൻ…



കണ്ണൂർ: ക്ഷേത്രത്തിൽ നിന്ന് ഭക്തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച മുൻ പോലീസുകാരൻ അറസ്റ്റിൽ. പയ്യന്നൂർ അന്നൂർ സ്വദേശി വി.എം. വിപിൻ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. ക്ഷേത്രത്തിന് സമീപത്തെ റാക്കിൽ തൂക്കിയിട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്നാണ് 27,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് വിപിൻ കുമാറിനെ പിടികൂടുകയായിരുന്നു. സമാനമായ മോഷണക്കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് വിപിൻ കുമാറിനെ നേരത്തെ പൊലീസ് സർവീസിൽ നിന്ന് പുറത്താക്കിയതെന്ന് പൊലീസ് അറിയിച്ചു. ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്

Previous Post Next Post