K M ഷാജിയുടെ റേഞ്ച് റോവറിലെ യാത്ര… മുസ്‌ലിം ലീഗില്‍ അതൃപ്തി...




കോഴിക്കോട് : ആഢംബര കാര്‍ വിവാദത്തില്‍ മന്ത്രി കെ എം ഷാജി നാളെ മാധ്യമങ്ങളെ കാണും. 

മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് വിഷയത്തില്‍ മന്ത്രി വിശദീകരണം നല്‍കുന്നത്. 

യൂറോപ്യന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്ന മന്ത്രി കോഴിക്കോട് വെച്ചാകും വാര്‍ത്താ സമ്മേളനം നടത്തുക. 

റേഞ്ച് റോവറിലെ കറക്കവും വിദേശയാത്രയും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ആഢംബര കാര്‍ ഉപയോഗത്തെ ന്യായീകരിച്ച് ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തില്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ലീഗ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
أحدث أقدم