പുതുതായി ആരംഭിച്ച രണ്ട് ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി.


        

മലപ്പുറം: തിരൂരങ്ങാടിയിൽ പുതുതായി ആരംഭിച്ച രണ്ട് ഹോട്ടലുകൾക്ക് മുൻസിപ്പാലിറ്റി ലൈസൻസ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി. എസ്. ശ്രീജിയാണ് ട്രാപ്പ് ഓപ്പറേഷനിൽ പിടിയിലായത്. ഹോട്ടലുകളുടെ ലൈസൻസ് നടപടികൾക്കായി ഉടമയോട് ഹെൽത്ത് ഇൻസ്‌പെക്ടർ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് വിജിലൻസ് പറയുന്നത്. തുടർന്ന് ഹോട്ടൽ ഉടമ വിവരം ജില്ലാ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. വിജിലൻസ് സംഘം ആസൂത്രണം ചെയ്ത ട്രാപ്പ് ഓപ്പറേഷനിലാണ് എസ്. ശ്രീജിയെ പിടികൂടിയത്. പ്രതിയുടെ താമസസ്ഥലത്ത് വെച്ചാണ് അറസ്റ്റ് നടന്നത്. അറസ്റ്റിലായ പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ വിജിലൻസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്

Previous Post Next Post