100 രൂപയ്ക്ക് കടം ചോദിച്ചിട്ട് നൽകിയില്ല, സുഹൃത്തിനെ തലയ്ക്കടിച്ചു…. യുവാവ്….



തിരുവനന്തപുരം: പണം കടം കൊടുക്കാത്തതിന്‍റെ പേരിൽ സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച യുവാവ് അറസ്റ്റിലായി.കരമന കാലടി തോപ്പ് വിളാകം വയൽ മുട്ടത്ത് വീട്ടിൽ നിന്നും വണ്ടിത്തടം ശിവക്ഷേത്രത്തിന് സമീപം കോവിൽ വിള വീട്ടിൽ ബിജു(37)നെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ചയായിരുന്നു സംഭവം.

നഗരങ്ങൾ കാണുക

പാച്ചല്ലൂർ സ്‌കൂളിനു സമീപം താമസിക്കുന്ന രാജേഷി(36)ന്‍റെ സുഹൃത്താണ് ബിജു. തിങ്കളാഴ്ച രാജേഷിനോട് ബിജു 100 രൂപ കടമായി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിൽ കല്ലെടുത്ത് രാജേഷിന്‍റെ തലയ്ക്കെടിക്കുകയായിരുന്നു. പരിക്കേറ്റതോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ ലഭിച്ച പരാതിയിൽ തിരുവല്ലം സി.ഐ വി.എം.ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ തുടർനടപടികൾ സ്വീകരിച്ചു

Previous Post Next Post