മന്ത്രിമാർക്കും എംഎൽഎമാർക്കും മാത്രമല്ല….സന്തോഷം തദ്ദേശ ജനപ്രതിനിധികൾക്കും…..






തിരുവനന്തപുരം: മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പള വർധനവിനുള്ള ബില്ല്, നിയമസഭ പാസാക്കിയതിന് പിന്നാലെ തദ്ദേശ ജനപ്രതിനിധികൾക്കും സർക്കാർ വക സമ്മാനം. തദ്ദേശ ജനപ്രതിനിധികൾക്കും ഓണറേറിയം ഉടൻ തന്നെ കൂട്ടുമെന്ന് സർക്കാർ അറിയിച്ചു. അടുത്തവർഷം ജനുവരി 1 മുതൽ പുതിക്കിയ ഓണറേറിയും നൽകും എന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കി. അൻവർ സാദത്ത് എം എൽ എയുടെ സബ്മിഷന് രേഖാ മുലം നൽകിയ മറുപടിയിലാണ് ഇക്കാര്യം സർക്കാർ വ്യക്തമാക്കിയത്.നഗരങ്ങൾ കാണുക

അതേസമയം സംസ്ഥാനത്തെ മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളവും വർധിപ്പിക്കുന്നതിനുള്ള ബിൽ ഭരണ – പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായാണ് ഇന്ന് നിയമസഭയിൽ പാസാക്കിയത്. മുൻ എം എൽ എമാരുടെ പെൻഷനും വർധിപ്പിച്ചിട്ടുണ്ട്. ഇതിനു മുൻപ് 2018 ലാണ് ശമ്പള വർധന നടപ്പാക്കിയതെന്നും, ഉയർന്ന ചെലവുകൾ കാരണം പല അംഗങ്ങളും തങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സങ്കടത്തോടെ പങ്കുവെച്ചിരുന്നതായും തർക്കങ്ങളൊന്നുമില്ലാതെ ബിൽ പാസാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ട് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ബിൽ പാസാക്കിയതിന് പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയ്തു.
Previous Post Next Post