നിത്യ ചൈതന്യ ഫൗണ്ടേഷൻ ഉദ്ഘാടനവും ഗുരു നിത്യചൈതന്യ യതി ജന്മദിനാഘോഷവും നവംബർ 2 ന്


കോട്ടയം: ഗുരു നിത്യചൈതന്യയതി ജന്മദിനാഘോഷം നവംബർ 2 തിങ്കളാഴ്ച വൈകുന്നേരം 3 ന് കോട്ടയം കെ.പി.എസ്.മേനോൻ ഹാളിൽ കേരളം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

നിത്യ ചൈതന്യ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ നിർവ്വഹിക്കും.
ഫൗണ്ടേഷൻ പ്രസിഡൻ്റ് അഡ്വ. കെ.എ.പ്രസാദ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യതി ശിഷ്യൻ പ്രഭാഷകൻ ഷൗക്കത്ത് ജയന്തി സന്ദേശം നല്കും.


കൊച്ചി ചാവറ കൾച്ചറൽ സെൻ്റർ ഡയറക്ടർ ഫാദർ അഡ്വ. എമിൽ പുള്ളിക്കാട്ടിൽ, ഗുരുകുലം സ്റ്റഡി സർക്കിൾ കോട്ടയം ജില്ലാ കാര്യദർശി സുജൻകുമാർ മേലുകാവ് എന്നിവർ ആശംസകളർപ്പിക്കും.
ഫൗണ്ടേഷൻ സെക്രട്ടറി വി.ജയകുമാർ സ്വാഗതവും വൈസ് പ്രസിഡൻ്റ് ലതികാ സുഭാഷ് കൃതഞ്ജതയും പറയും.
യോഗത്തിനോടനുബന്ധിച്ച് സമ്മേളന വേദിയിൽ നടത്തപ്പെടുന്ന ഗുരുദേവ കീർത്തനാലാപന മത്സരം ജനറൽ വിഭാഗ മത്സരങ്ങൾ അന്നേദിവസം ഉച്ചയ്ക്ക് 12 മണി മുതലും വിദ്യാർത്ഥികൾ വിഭാഗ മത്സരങ്ങൾ ഉച്ചകഴിഞ്ഞ് 2 മണി മുതലും നടത്തപ്പെടുന്നതാണ്. വിജയികൾക്കുള്ള സമ്മാന വിതരണം സമ്മേളന വേദിയിൽ നടത്തപ്പെടും. രജിസ്റ്റർ ചെയ്ത മത്സരാർത്ഥികൾ നവംബർ 2 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി കോട്ടയം ശാസ്ത്രി റോഡിലെ കെ.പി.എസ്.മേനോൻ ഹാളിൽ എത്തിച്ചേരേണ്ടതാണ്.
Previous Post Next Post