റോഡുകളിൽ മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകൾക്കും മറ്റ് വാഹനങ്ങൾക്കുമെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് (MVD). എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് 2,11,500 രൂപയാണ് പിഴ ഈടാക്കിയത്. ആകെ 50 നിയമലംഘനങ്ങളാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സ്വകാര്യ ബസുകൾ അപകടകരമായ രീതിയിൽ ഓടിക്കുന്നതായും സ്പീഡ് ഗവർണർ അഴിച്ച് മാറ്റി അമിത വേഗത്തിൽ സർവീസ് നടത്തുന്നതായും ലൈസൻസില്ലാതെ വാഹനമോടിക്കുന്നതായും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
സ്വകാര്യ ബസിൽ ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; 50 നിയമലംഘനങ്ങളിലായി….
Deepak Toms
0
Tags
Top Stories