മാവേലിക്കര – വിൽപ്പനയ്ക്കായി മയക്ക് മരുന്ന് സൂക്ഷിച്ച കേസിൽ പ്രതിക്ക് 7 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മാവേലിക്കര അഡിഷണൽ ജില്ലാ ആന്റ് സെഷൻസ് കോടതി ഒന്ന് ജഡ്ജി വി.ജി.ശ്രീദേവി ഉത്തരവായി. ഭരണിക്കാവ് കട്ടച്ചിറ സജി ഭവനം വീട്ടിൽ ടിനു ജോർജ് തോമസ് (32) നെയാണ് 7 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചത്. പിഴ അടച്ചില്ലങ്കില്‍ 6 മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. ഇയാൾ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലില്‍ കഴിഞ്ഞ കാലയളവ് ശിക്ഷയില്‍ ഇളവ് നല്കിട്ടുണ്ട്.
2021 സെപ്റ്റംബർ 28ന് വള്ളികുന്നം എസ്.ഐ ഗോപകുമാർ.ജി നടത്തിയ പരിശോധനയിലാണ് ടിനുവിന്റെ വീട്ടിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.19 ഗ്രാം മെത്താഫെറ്റമിൻ എന്ന മയക്കുമരുന്ന് കണ്ടെടുത്തത്. പ്രോസിക്യൂഷനുവേണ്ടി മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ പി.വി.സന്തോഷ് കുമാറും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ.സജി കുമാറും ഹാജരായി