കോട്ടയം: കോട്ടയം നഗരത്തിൽ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം.
കെ.എസ്.ആര്.ടി.സി. സ്റ്റാന്ഡിനു സമീപത്തെ തട്ടുകടയിലെ ജീവനക്കാരനാണു കുത്തേറ്റത്. ഭക്ഷണം കഴിച്ചശേഷം പണം കൊടുക്കാതെ മടങ്ങിയതിനെ ചൊല്ലിയുണ്ടായ തര്ക്കത്തിനൊടുവിലാണ് ആക്രമണം.
പരുക്കേറ്റ തട്ടുകട ജീവനക്കാരനെ മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. സമീപത്തെ തീയേറ്ററില് നിന്നു സെക്കന്റ് ഷോ കഴിഞ്ഞെത്തിയ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണു സൂചന. വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള് നഗരത്തില് ആവര്ത്തിക്കുകയാണെന്നു പരാതിയുണ്ട്.
.ഇത്തരം പ്രശ്നങ്ങള് സജീവമായതോടെ നഗരത്തിലെ തട്ടുകടകളുടെ പ്രവര്ത്തന സമയത്തില് നഗരസഭ നിയന്ത്രണം ഏര്പ്പെടുത്തിയിരുന്നു. തട്ടുകളുടെ പ്രവര്ത്തനം ഏഴു മുതല് 12 വരെയാണ് നിജപ്പെടുത്തിയത്. എന്നാല്, നിയന്ത്രണം തുറക്കുന്ന സമയത്തു മാത്രമായി ചുരുങ്ങിയെന്നും രാത്രി വൈകിയും പല തട്ടുകടകളും പ്രവര്ത്തിക്കുന്നതായും പരാതി ഉയര്ന്നിട്ടുണ്ട്.