യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: സംസ്ഥാനത്ത് എസ്‌എഫ്‌ഐ–ഡിവൈഎഫ്‌ഐ പ്രതിഷേധം ശക്തമാകുന്നു; പലയിടത്തും സംഘർഷം




സംസ്ഥാനത്ത് എസ്.എഫ്.ഐ–ഡി.വൈ.എഫ്.ഐ പ്രതിഷേധം ശക്തം. വിവിധ ജില്ലകളിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചുകൾ പലയിടത്തും സംഘർഷാവസ്ഥയിലേക്ക് നീങ്ങി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ചിലയിടങ്ങളിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാർ എം.ജി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.

കണ്ണൂരിലും പ്രതിഷേധത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പയ്യന്നൂരിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചിരുന്ന ഫ്ലക്സുകളും ബോർഡുകളും പ്രതിഷേധക്കാർ നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. തൃശ്ശൂരിൽ എസ്.എഫ്.ഐ നടത്തിയ മാർച്ചിനിടെയും സംഘർഷാവസ്ഥ രൂപപ്പെട്ടു.


യൂണിവേഴ്സിറ്റി കോളേജിൽ കഴിഞ്ഞദിവസം പൊലീസ് നടത്തിയ നടപടിയാണ് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതിന് പിന്നാലെ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിക്കുകയും നടത്തുകയും ചെയ്തു.



Previous Post Next Post