നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട ആരോപണം….ഷാനിമോൾ ഉസ്മാന്‍റെ പരാതിയിൽ പൊലീസ്...




ആലപ്പുഴ: നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്‍റെ പരാതിയിൽ കേസെടുത്ത് പൊലീസ്.

 ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ, റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
 അപകീർത്തിപ്പെടുത്തൽ, പ്രകോപനം  സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. വാഹനാപകടം കേസിലെ പ്രതിയായ സുഹൈൽ സജീവിന് വേണ്ടി ഷാനിമോൾ ഉസ്മാൻ ഇടപെട്ടു എന്നായിരുന്നു റിപ്പോർട്ടർ ചാനൽ വന്ന വാർത്ത.

ഇത് തന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയുടെ ഭാഗം എന്നാണ് ഷാനിമോളുടെ പരാതി. പരാതിയിൽ ഡെപ്യൂട്ടി സ്പീക്കറുടെ ഷാനിമോൾ ഉസ്മാന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവും ഡിജിപിക്ക് പരാതി നൽകിയിരുന്നു. നെടുമ്പാശ്ശേരി അപകടക്കേസിൽ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്.

Previous Post Next Post