വിദ്യാർത്ഥിയെ നായ ഓടിച്ചു, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ടിപ്പർ ലോറി ഇടിച്ചു…വിദ്യാർത്ഥിനിക്ക് പരുക്കേറ്റു .



കൊല്ലം: ട്യൂഷന് പോയ വിദ്യാർഥിയെ നായ ആക്രമിക്കാൻ എത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് ടിപ്പർ ലോറി ഇടിച്ച് ഗുരുതര പരിക്ക്. കരിന്തുറ സെന്റ് ജോസഫ് എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ കരിത്തുറ സതീഷ് ഭവനിൽ വിപിൻ ജയിംസിന്റെയും മേരി ജുഡിയുടെയും മകൾ സാറാ മരിയ( കുഞ്ഞാറ്റ ക്ക്) ആണ് പരിക്കേറ്റത്. കുട്ടിയെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി . വൈകിട്ട് 4 മണിയോടെ ഐആർഇ എൽ – പുത്തൻതുറ റോഡിൽ സ്കൂളിന് സമീപത്തായിരുന്നു സംഭവം. സ്കൂൾ വിട്ട് വീട്ടിലെത്തിയകുട്ടി സഹോദരൻ സെർജിയ സിനൊപ്പം ട്യൂഷന് പോകുമ്പോഴാണ് നായ ഇവരെ ആക്രമിക്കാനായി ഓടിയെത്തിയത്. ഭയന്നോടിയ കുട്ടി രണ്ടു റോഡിലേക്കാണ്ഇറങ്ങിയത്.


ഈ സമയം കരിമണലുമായി വന്ന ലോറി സാറയെ ഇടിക്കുകയായിരുന്നു. മുൻവശത്തെ ടയറിൽ തട്ടി ലോറിയ്ക്കടിയിൽപ്പെട്ട സാറയെ ലോറി പിന്നിലേക്ക് എടുത്താണ് പുറത്തെടുത്തത്. അപകടം കണ്ട സഹോദരൻ ബഹളം വയ്ക്കുകയും വാഹനത്തിൽ ഇടിച്ച ശബ്ദം ഉണ്ടാക്കുകയും ചെയ്തതോടെയാണ് ലോറി പിന്നിലേക്ക് എടുത്തത്. ഡ്രൈവർ അലക്ഷ്യമായി ഹെഡ്സെറ്റ് ഉപയോഗിച്ചാണ് വാഹനം ഓടിച്ചതെന്നും നാട്ടുകാർ ആരോപിച്ചു. സംഭവത്തെത്തുടർന്ന് പ്രദേശവാസികൾ ഐആർ ഇയിലേക്കുള്ള കരിമണൽ ലോറികൾ തടഞ്ഞിട്ടു.ചവറ പോലീസ് എത്തിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്. സംഭവത്തിൽ ചവറ പോലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു

Previous Post Next Post