കേരളത്തിൽ സംഘടനാസംവിധാനം ശക്തിപ്പെടുത്താൻ ബി.ജെ.പി….








ആലപ്പുഴ: സംഘടനാസംവിധാനം ശക്തമാക്കാൻ ഓരോ നിയോജകമണ്ഡലത്തിലും ബി.ജെ.പി. ഇൻ-ചാർജുമാരെ ചുമതലപ്പെടുത്തും. സംസ്ഥാനത്തെ 140 മണ്ഡലത്തിലും ഇവരെ ഉടൻ നിശ്ചയിച്ചേക്കും. നിലവിൽ ഓരോ നിയോജകമണ്ഡലവും രണ്ടു മണ്ഡലമായി തിരിച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തിരിക്കുന്നത്. നിയോജകമണ്ഡലതലത്തിൽ ഭാരവാഹികളില്ല. നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് ഓരോ നിയോജകമണ്ഡലത്തിലെയും പ്രവർത്തനം ഏകോപിപ്പിക്കാൻ ഇൻ-ചാർജുമാരെ നിയമിച്ചിരുന്നു. തിരഞ്ഞെടുപ്പിനുശേഷം നിയോജകമണ്ഡലാടിസ്ഥാനത്തിൽ ആർക്കും ചുമതല നൽകിയിട്ടില്ല.രാഷ്ട്രീയ വാർത്ത

സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിനും താഴെത്തട്ടിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനുമാണ് പുതിയ സംവിധാനം. കീഴ്ഘടകങ്ങളിലെ പ്രശ്നം പരിഹരിക്കാൻ പലപ്പോഴും സംസ്ഥാന നേതൃത്വത്തിനാകുന്നില്ല. ഇതിനു പരിഹാരമായി സംസ്ഥാന പ്രസിഡന്റ്, മേഖലാപ്രഭാരി, നിയോജകമണ്ഡലം ഇൻ-ചാർജ്, പഞ്ചായത്ത് ഇൻ-ചാർജ്, ബൂത്ത് പ്രസിഡന്റ് എന്ന സംവിധാനമാണു പരീക്ഷിക്കുന്നത്
Previous Post Next Post