കണ്ണൂർ കണ്ണവത്ത് രണ്ടിടങ്ങളിൽ സ്‌ഫോടനം….






കണ്ണവം മേഖലയിൽ രണ്ടിടങ്ങളിലായി റോഡിൽ സ്റ്റീൽ ബോംബ് സ്‌ഫോടനം. കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് സംഭവം. സ്‌ഫോടനത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെയാണ് രണ്ട് കേന്ദ്രങ്ങളിലായി സ്‌ഫോടനം നടന്നതിന്റെ ലക്ഷണങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തിയത്. റോഡിൽ സ്റ്റീൽ ബോംബ് എറിഞ്ഞ് പൊട്ടിച്ച നിലയിലാണ് കാണപ്പെട്ടത്. സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെടുകയും റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്
Previous Post Next Post