മീനടം ഭഗവതിക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം നവംബർ ഒന്നുമുതൽ എട്ടുവരെ



പാമ്പാടി : മീനടം  ഭഗവതിക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം നവംബർ ഒന്നുമുതൽ എട്ടുവ രെ നടക്കും. തിരുനക്കര മധു സൂദനവാര്യരാണ് യജ്ഞാചാര്യൻ. നവംബർ ഒന്നിന് രാത്രി ഏഴിന് മേൽശാന്തി വെള്ളിയോട്ടില്ലം കേശവൻ നമ്പൂതിരി യജ്ഞവേദിയിൽ ഭദ്രദീപം തെളിക്കും. 7.15 ആചാര്യവര ണം, ഭാഗവത മാഹാത്മ്യ പ്രഭാഷണം.


രണ്ടിന് രാവിലെ 6.30 പാരായണവും പ്രഭാഷണവും, ഉച്ച യ്ക്ക് 1.00 പ്രസാദമൂട്ട്, രാത്രി 7.00 പ്രഭാഷണം. നാലിന് വൈകിട്ട് അഞ്ചിന് നരസിംഹാവതാ രം. അഞ്ചിന് രണ്ടിന് ശ്രീരാമാവതാരം, 5.30 വിദ്യാഗോപാല മന്ത്രാർച്ചന, 6.00 ശ്രീകൃഷ്ണാവതാരം. ആറിന് വൈകീട്ട് 5.00 സ്വയംവര ഘോഷയാത്ര, 5.30 രുക്‌മിണീസ്വയംവരം, രാത്രി 8.00 തിരുവാതിര.


ഏഴിന് വൈകീട്ട് 5.30 സർവൈശ്വര്യപൂജ. എട്ടിന് രാവിലെ 6.30 പാരായണവും പ്രഭാഷണവും, 10.00 അവഭൃഥ സ്നാനം, 12.00 ഭാഗവതസമർപ്പ ണം, 12.30 യജ്ഞസമർപ്പണം, ആചാര്യദക്ഷിണ, പ്രസാദവിതരണം
Previous Post Next Post