ചേരാനല്ലൂർ ബെൻസ് അപകടം; പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കോടതി ഇന്ന് പരിഗണിക്കും



കൊച്ചി : ചേരാനല്ലൂര്‍ ബെൻസ് അപകടക്കേസിൽ പ്രതിസ്ഥാനത്തുള്ള പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ, പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.

 കുട്ടികളുടെയും സ്ത്രീകളുടേയും കേസുകൾ പരിഗണിക്കുന്ന അഡിഷണൽ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. 

ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയിൽ പ്രതിസ്ഥാനത്തുള്ള പതിനേഴുകാരന്‍റെ കുടുംബത്തോട് മറുപടി നൽകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. 

കേസിൽ കക്ഷി ചേരാൻ ജയ ബാലകൃഷ്ണന്‍റെ കുടുംബം നൽകിയ അപേക്ഷ കോടതി സ്വീകരിച്ചിരുന്നു. 

അമിത വേഗത്തിൽ കാറോടിക്കുന്ന 3 ദൃശ്യം കിട്ടിയിരുന്നു. മണിക്കൂറിൽ 104 കി.മീ. വേഗത്തിൽ വരെ ഓടിച്ചു. പതിനേഴുകാരനിൽ നിന്ന് വിവരങ്ങൾ തേടണം, എങ്ങനെ വാഹനം ഓടിക്കാൻ പഠിച്ചു എന്നറിയണമെന്നും പൊലീസ് കോടതിയിൽ വാദിച്ചു
أحدث أقدم