പാമ്പാടി എം .ജി .എം സ്ക്കൂളിൽ സബ്ജില്ലാ കലോത്സവം "മഞ്ജീരം" അരങ്ങൊരുങ്ങുന്നു......


പാമ്പാടി എം. ജി. എം സ്കൂൾ ആതിഥേയത്വം വഹിക്കുന്ന ഈ വർഷത്തെ സ്‌കൂൾ കലോത്സവത്തിന് ലോഗോ പ്രകാശനത്തോടെ തുടക്കം കുറിച്ചു.
പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: സിജു. കെ.ഐസക്ക് കലോത്സവ ലോഗോ പ്രകാശനം ചെയ്തു . മാലം ഗവ: യുപി സ്‌കൂളിലെ ആർ ശ്രീരേഖ ടീച്ചറാണ് കലോത്സവത്തിന് മഞ്ജീരം എന്ന പേര് നിർദ്ദേശിച്ചത് . 
നവംബർ 2 മുതൽ 5 വരെയാണ് കലാ മാമാങ്കം അരങ്ങേറുന്നത് 

എ ഇ ഒ ബിജു മോൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോളി പി ഐസക്ക് , വികസന സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. ആർ ഗോപകുമാർ , ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ രഞ്ജു കെ രാജു, ജില്ലാപഞ്ചായത്തഗം പി. എസ് ഉഷാകുമാരി  , പ്രോഗ്രാം കമ്മറ്റി കൺവീനർ ഭാഗ്യലക്ഷ്മി ടീച്ചർ, സ്കൂൾ ഹെഡ്‌മിസ്ട്രസ് എലിസബത്ത് ജേക്കബ്ബ് , പി ടി എ പ്രസിഡൻ്റ് ജേക്കബ് കെ സാമുവൽ, പഞ്ചായത്ത് അംഗങ്ങൾ, സംഘടനാ പ്രതിനിധികൾ  തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post