ഗുജറാത്തിൽ ഗുഡ്സ് ട്രെയിൻ സിംഹത്തെ ഇടിച്ചു; വാലിന്റെ ഭാഗം അറ്റുപോയി...


അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഗുഡ്സ് ട്രെയിനിടിച്ച് സിംഹത്തിന് ഗുരുതരമായി പരുക്കേറ്റു. ദാംനഗറിനും ലിലിയയ്ക്കും ഇടയിലുള്ള റെയിൽവേ പാതയിൽ ഇംഗോരാള ഗ്രാമത്തിനു സമീപമാണ് അപകടം. പരുക്കേറ്റ സിംഹത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ വനംവകുപ്പ് ഊർജിതമാക്കി.

സിംഹത്തെ കണ്ടെത്തുന്നതിനായി ആധുനിക ട്രാക്കിങ് ഉപകരണങ്ങളുടെ സഹായത്തോടെ സമീപത്തെ കാടുകളിലും കൃഷിയിടങ്ങളിലും തിരച്ചിൽ തുടരുകയാണ്.

 അതേസമയം, സിംഹത്തിന്റെ സാന്നിധ്യം കണക്കിലെടുത്ത് പ്രദേശത്തെ ഗ്രാമീണർക്കും കർഷകർക്കും അധികൃതർ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
Previous Post Next Post