അട്ടപ്പാടിയിലെ അങ്കണവാടികളിലും സ്കൂളുകളിലും പോഷകാഹാര വിതരണം ചെയ്യുന്നതിലെ ഗുണമേന്മ ഉറപ്പാക്കണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ. അങ്കണവാടികളിലെ പയറ്, കടല, തുടങ്ങിയവയിൽ കാലാവധി രേഖപ്പെടുത്താത്ത പാക്കറ്റുകൾ കണ്ടെത്തിയതിൽ കമ്മീഷൻ വിശദീകരണം തേടി. ശിശുമരണം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കുമുള്ള പോഷകാഹാര വിതരണം കൃത്യമായി നടക്കുന്നതായി കമ്മീഷന് ബോധ്യപ്പെട്ടു. ജനനി ജന്മ രക്ഷ പദ്ധതി കൃത്യമായി നടപ്പിലാക്കുന്നതായും കമ്മീഷൻ വിലയിരുത്തി. സ്കൂളിലെ ഉച്ചഭക്ഷണ വിതരണം കൃത്യമായി നടപ്പിലാക്കുന്നതായും പരിശോധിച്ചു.
അട്ടപ്പാടിയിലെ അങ്കണവാടികളിലും സ്കൂളുകളിലും പോഷകാഹാര വിതരണം ചെയ്യുന്നതിലെ ഗുണമേന്മ ഉറപ്പാക്കണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ
Deepak Toms
0
Tags
Top Stories