കോഴിക്കോട് ബസ് ജീവനക്കാരുടെ മർദനത്തിൽ യുവാവിന് ഗുരുതര പരിക്ക്


        





കോഴിക്കോട് വെള്ളിപ്പറമ്പിൽ ബസ് ജീവനക്കാരുടെ മർദനത്തിൽ യുവാവിന് ഗുരുതര പരിക്ക്. പിലാശ്ശേരി സ്വദേശി അസറുദ്ദീനാണ് പരിക്കേറ്റത്. ബസ് ഇൻഡിക്കേറ്റർ ഇടാതെ പിന്നോട്ട് എടുത്തത് ചോദ്യം ചെയ്തതിനായിരുന്നു മർദനം. പരിക്കേറ്റ അസറുദ്ദീന് ദിവസങ്ങൾ മുമ്പ് ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. രണ്ട് ജീവനക്കാർ സംഭവത്തിന് പിന്നാലെ ഓടി രക്ഷപെട്ടു.


Previous Post Next Post