അഭിജീത് ദീപ്‌കെക്ക് ജാമ്യം….


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധ തിരംഗ മാര്‍ച്ചിനിടെ കസ്റ്റഡിയിലെടുത്ത് കരുതല്‍ അറസ്റ്റിലാക്കിയ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെക്ക് ജാമ്യം. ഉപാധികളോടെയാണ് മന്ദിർ മാർഗ് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ദീപ്‌കെക്ക് ജാമ്യം അനുവദിച്ചത്. കൊണാട്ട് പ്ലേസില്‍ ഇന്നലെ നടന്ന തിരംഗ മാര്‍ച്ചിന് മുന്നോടിയായാണ് ദീപ്‌കെയെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. പിന്നീട് കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിരംഗ മാര്‍ച്ച് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് അഭിജീത്തിന് ഇന്നലെ ഉച്ചയോടെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.അഭിജീത് ദീപ്‌കെക്കൊപ്പം ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെയും ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബോറയെ ഇന്ന് രാവിലെയോടെ വിട്ടയച്ചു.

Previous Post Next Post