കുടുംബവുമായി പിണങ്ങി ഒറ്റയ്ക്ക് താമസം… വീടിന് തീയിട്ട് ഗൃഹനാഥൻ…



കൊല്ലം: വീടിന് തീയിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കടയ്ക്കൽ ചെന്നിലത്ത് ദിലീഷ് കുമാർ (51) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വീട്ടുകാരുമായി പിണങ്ങി ദിലീഷ് കുമാർ തനിച്ചാണ് താമസിച്ചിരുന്നത്. ഭാര്യയും മക്കളും കടയ്ക്കൽ ദർപ്പക്കാട് ഭാഗത്താണ് താമസം. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post