
കേരളാ സ്കൂള്‍ കായികമേളയിലെ പ്രായത്തട്ടിപ്പിന് സ്ഥിരീകരണം. കോട്ടയം കോരുത്തോട് സ്കൂളിലെ യുപി സ്വദേശിയായ വിദ്യാര്‍ഥിയ്ക്ക് 15നും 18നും ഇടയില്‍ പ്രായം. മെഡിക്കല്‍ കോളജില്‍ നടത്തിയ എല്ലുപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രായം തിരുത്തി സബ് ജൂനിയര്‍ വിഭാഗത്തിലാണ് വിദ്യാര്‍ഥി മത്സരിച്ചത്. പതിനാല് വയസില്‍ താഴെയുള്ളവര്‍ക്കാണ് ഈ വിഭാഗത്തില്‍ മത്സരിക്കാനാകുക.
മൂന്ന് തരത്തിലുള്ള പരിശോധനയാണ് നടത്തിയത്. Elbo ജോയിന്റ്, Wrist, Hip joint എന്നിവിടങ്ങളിലെ എല്ലിന്റെ പരിശോധനയാണ് നടത്തിയത്. പരിശോധനയില്‍ 15നും 18നും ഇടയില്‍ പ്രായമുണ്ടെന്ന് സ്ഥിരീകരണം. ചരിത്രത്തില്‍ ആദ്യമായാണ് സ്കൂള്‍ കായികമേളയില്‍ പ്രായതട്ടിപ്പ് കണ്ടെത്താന്‍ എല്ല് പരിശോധന നടത്തിയത്