പാമ്പാടിക്കാരൻ ന്യൂസ് വാർത്ത ഫലം കണ്ടു ...കോട്ടയം ജില്ലാ കളക്ടറുടെ ഉറപ്പ്.. ദേശീയ പാതയോരങ്ങളിലെ കാട് തെളിക്കുവാൻ ഉടൻ നടപടി




.പാമ്പാടി: പാമ്പാടിക്കാരൻ ന്യൂസ് കഴിഞ്ഞ ദിവസം ചെയ്ത തത്സമയ വിശകലനം ഫലം കണ്ടു പാമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ പതിമൂന്നാം മൈലിൽ കഴിഞ്ഞ ദിവസം രണ്ട് യുവതികൾ അതിദാരുണമായ അപകടത്തിൽ മരിച്ചിരുന്നു ,റോഡിൻ്റെ ഇരുവശവും ഉള്ള കാട് ആണ് ഈ അപകടത്തിൻ്റെ അടിസ്ഥാന കാരണം എന്ന് ജോവാൻ മധുമല സംഭവസ്ഥലത്തു നിന്നും തത്സമയ വിശകലനം നടത്തിയിരുന്നു ഈ വീഡിയോ ജനങ്ങൾ ഏറ്റെടുത്തിരുന്നു തുടർന്നാണ് അധികാര കേന്ദ്രങ്ങളിൽ നിന്നും നടപടി ആയത് 



പി ഡബ്ലിയു ഡി, ദേശീയ പാതയോരങ്ങളിലെ കാട് തെളിക്കുവാൻ ഉടൻ നടപടി എടുക്കുമെന്ന് കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു 

 ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുവാൻ കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്ലാനിംഗ് ഹാളിൽ ചേർന്ന യോഗത്തിൽ പാമ്പാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക് ഈ വിവരം അറിയിച്ചു തുടർന്ന്   സ്ഥലം എം പി യും കളക്ടറും   ഈ വിഷയത്തിൽ  ഉറപ്പ് നൽകിയത്.
മുൻ കാലങ്ങളിൽ പാമ്പാടിക്കാരൻ ന്യൂസ് നിരവധി ജനകീയ വിഷയങ്ങൾ ഉയർത്തിക്കൊണ്ട് വരികയും അവ അധികാര കേന്ദ്രങ്ങളിൽ എത്തിച്ച് നടപടി എടുപ്പിച്ചിട്ടുമുണ്ട്
Previous Post Next Post