
തിരുവനന്തപുരം: പിഎസ്സി ചെയര്‍മാനെ പിരിച്ചുവിടണമെന്ന് പുതിയ ഗവര്‍ണര്‍ ഓംപ്രകാശ് മാഥുറും. രാഷ്ട്രപതിക്ക് കത്തയക്കാനാണ് തീരുമാനം. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപി എംഎല്‍എമാരാണ് ഇക്കാര്യം അറിയിച്ചത്. പിഎസ്സി പരീക്ഷക്രമക്കേടുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കർ പിഎസ്സി ചെയര്മാന് ഉള്‍പ്പെടെയുള്ള ഭരണസമിതിയെ പിരിച്ചുവിടണമെന്ന ശുപാര്‍ശ കത്ത് രാഷ്ട്രപതിക്ക് നല്‍കിയത്. ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പായിരുന്നു അദ്ദേഹത്തിന്റെ നീക്കം. നിലവില്‍ പുതിയ ഗവര്‍ണറും അതേനിലപാട് തന്നെ സ്വീകരിക്കുമെന്നാണ് വ്യക്തമാകുന്നത്. മുന്‍ ഗവര്‍ണറിന്റെ നടപടിയില്‍ ഫോളോഅപ്പുകള്‍ നടത്തണമെന്നതാണ് ബിജെപിയുടെ നിലപാട്. ഇന്ന് തന്നെ കത്ത് നല്‍കുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്