കോത്തല 12-ാം മൈലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക്‌ പരിക്കേറ്റു.



പാമ്പാടി : കോത്തല 12-ാം മൈലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക്‌ പരിക്കേറ്റു. അന്യ സംസ്ഥാനക്കാരായ അർജുൻ (25)
പ്രിൻസ് കുമാർ (35)എന്നിവർക്കാണ് പരിക്ക്. ഇവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സക്കുശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഞായറാഴ്ച 12.30ഓട് കൂടിയാണ് സംഭവം. പൊൻകുന്നം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിൽ ഇവർ സഞ്ചരിച്ച സ്കൂട്ടർ ഇടിക്കുകയായിരുന്നു. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

أحدث أقدم