മെസ്സിയുടെ മാജിക് ഗോൾ… ന്യൂ ഇംഗ്ലണ്ടിനെ 2-1ന് തകർത്ത്…



ലയണൽ മെസ്സിയുടെ തകർപ്പൻ ഗോളിൽ മേജർ ലീഗ് സോക്കറിൽ ന്യൂ ഇംഗ്ലണ്ടിനെ കീഴടക്കി ഇന്റർ മയാമി. പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച മയാമി ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയിൽ 53-ാം മിനിറ്റിൽ ഡാനിയേൽ ഗാസ്ഡാഗിലൂടെ ന്യൂ ഇംഗ്ലണ്ട് ലീഡ് നേടി.

ഇതോടെ ആക്രമണം ശക്തമാക്കിയ മയാമി 69-ാം മിനിറ്റിൽ സമനില പിടിച്ചു. മെസ്സിയുടെ അസിസ്റ്റിൽ ജെർമൻ ബെർട്ടെറാമി ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. വിജയഗോളിനായി ഇരുടീമുകളും ആക്രമണം തുടർന്നു. ഒടുവിൽ 83-ാം മിനിറ്റിൽ മെസ്സിയുടെ മികവിൽ മയാമി മുന്നിലെത്തി. പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് ന്യൂ ഇംഗ്ലണ്ട് താരങ്ങളെ ഡ്രിബിൾ ചെയ്ത് മുന്നേറിയ മെസ്സി തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. 87-ാം മിനിറ്റിൽ ന്യൂ ഇംഗ്ലണ്ട് സമനില ഗോൾ നേടിയെങ്കിലും റഫറി അത് അനുവദിച്ചില്ല. ക്രോസ് നൽകുന്നതിന് മുമ്പ് ന്യൂ ഇംഗ്ലണ്ട് താരം ഓഫ്‌സൈഡിലായിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ഗോൾ നിഷേധിച്ചത്. പിന്നീട് തിരിച്ചുവരാൻ ന്യൂ ഇംഗ്ലണ്ടിന് സാധിച്ചില്ല. ഇതോടെ 2-1ന്റെ വിജയം സ്വന്തമാക്കി ഇന്റർ മയാമി മടങ്ങി

أحدث أقدم