'ചങ്ങനാശേരി :ചങ്ങനാശേരി നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നംഗ സംഘം പൊലീസ് സ്റ്റേഷനുള്ളിൽ ആക്രമണം നടത്തി. 2 പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. ഒട്ടേറെ കേസുകളിൽ പ്രതിയായ മിഥുൻ സാജു , ജോജോ എന്നിവരും അഭിഭാഷകനായ ജുബിനുമാണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. സിവിൽ
പൊലീസ് ഓഫിസർമാരായ ദിലീപ്, റിജോമോൻ എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ രാത്രി 11ന് ആണു സംഭവം
നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാണ് ഇവരെ സ്റ്റേ ഷനിലെത്തിച്ചതെന്നു പൊലീസ് പറയുന്നു.
മുനിസിപ്പൽ ആർക്കേഡ് പരിസരത്തെ കടയിൽ ഇവർ ആക്രമണം നടത്തിയെന്നും പൊലീസ്
വ്യക്തമാക്കി. സ്റ്റേഷനിലെത്തി ച്ചെങ്കിലും അവിടെയും ഭീകരാന്ത രീക്ഷമുണ്ടാക്കി. പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണു പൊ ലീസുകാർക്കു പരുക്കേറ്റത്. സെല്ലിനുള്ളിൽ അടച്ചിട്ടും ഇവർ പൊലീസുകാരെ അസഭ്യം വിളി ക്കുന്നതു തുടർന്നതായും പറയുന്നു.
പരുക്കേറ്റ ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.