നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് 21കാരന് ദാരുണാന്ത്യം; യുവാവ് കാനഡയില്‍ നിന്ന് നാട്ടിലെത്തിയിട്ട് ഒരു ദിവസം മാത്രം, കണ്ണീരോടെ നാട് ..






തിരുവനന്തപുരം : ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വലിയതുറ സിഎസ്ഐ പളളിക്ക് സമീപം ചർച്ച്‌വ്യൂ ഹൗസില്‍ റിട്ട: എസ്ഐ എഫ് ഫ്രാൻസോയുടെയും മിനിയുടെയും മകൻ റോഷൻ ഫ്രാൻസിസ് ആണ് മരിച്ചത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിരുന്നു അപകടം. കാനഡയില്‍ വിദ്യാർഥിയായിരുന്ന റോഷൻ ഫ്രാൻസിസ് വ്യാഴാഴ്ചയാണ് നാട്ടിലെത്തിയത്. വെള്ളിയാഴ്ച സന്ധ്യയോടെ ബീമാപള്ളി ഭാഗത്ത് പോയിരുന്നു. തിരികെ രാത്രി 11 മണിയോടെ വലിയതുറയിലെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ വേളാങ്കണ്ണി ജങ്ഷന് സമീപം വച്ച്‌ ബൈക്ക് നിയന്ത്രണം തെറ്റി റോഡിലെ വൈദ്യുത തൂണിലിടിച്ച്‌ മറിഞ്ഞായിരുന്നു അപകടം.

സംഭവം കണ്ട നാട്ടുകാരും ബന്ധുക്കളുമെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വലിയതുറ പോലീസ് കേസെടുത്തു. സഹോദരി സാന്ദ്രാ ഫ്രാൻസിസ്.


أحدث أقدم