
തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് ദീർഘ കാലത്തേക്ക് വൈദ്യുതി ലഭിക്കുന്ന കരാറിൽ ഉടൻ ഒപ്പ് വെയ്ക്കണമെന്ന് റെഗുലേറ്ററി കമ്മീഷന്റെ നിർദേശം ഉണ്ടായിട്ടും കൈ കൊടുക്കാതെ കെഎസ്ഇബിയുടെ ഒളിച്ചുകളി. മഹാരാഷ്ട്രയിലെ സിന്നാർ താപവൈദ്യുത നിലയത്തിൽ നിന്ന് യൂണിറ്റിന് വെറും അഞ്ച് രൂപ 18 പൈസ നിരക്കിൽ 25 വർഷത്തേക്ക് 530 മെഗാ വാട്ട് വൈദ്യുതി ലഭിക്കുന്ന കരാറിലാണ് കെഎസ്ഇബി ഒപ്പ് വയ്ക്കാതെ ഉരുണ്ടുകളിക്കുന്നത്. ജനുവരി മുതൽ ഇത്ര കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടും എന്നിരിക്കെയാണ് കൂടിയ വിലക്കുള്ള വൈദ്യുതിയുടെ പിന്നാലെ സർക്കാർ ഓടുന്നത്