
കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകട കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ച് കോടതി. ഒന്നാം പ്രതിയായ സുഹൈൽ സജീവിനെ നവംബർ 16ന് പുറത്തിറക്കാമെന്നും കോടതി ഉത്തരവിട്ടു. നവംബർ 16നകം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് നിർദേശിച്ചു. ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി നടപടി. ഒന്നാം പ്രതിയുടെ ജയിൽമോചനത്തിനും കോടതി സമയപരിധി നിശ്ചയിച്ചതോടെ കേസിൽ നിർണായക വഴിത്തിരിവായിരിക്കുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട തുടർനടപടികൾ നവംബർ 16നകം പൂർത്തിയാക്കേണ്ടിവരും.