കോവളം സ്പാ പീഡനക്കേസ്… നിർണായക ഡിജിറ്റൽ തെളിവുകൾ പൊലീസിന്….



തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ അന്വേഷണത്തിൽ വഴിത്തിരിവാകുന്ന നിർണായക ഡിജിറ്റൽ തെളിവുകൾ പൊലീസിന് ലഭിച്ചു. കേസിലെ മൂന്നാം പ്രതി സജിത്ത് കുമാറിൽ നിന്ന് അഞ്ച് മൊബൈൽ ഫോണുകളാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഫോണുകളിൽ കേസുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങളുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

മാപ്പുകൾ കാണുക

ഈ ദൃശ്യങ്ങൾ കേസിലെ മറ്റ് പ്രതികളുടെ പങ്ക് വ്യക്തമാക്കുന്നതിൽ നിർണായകമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. നിലവിൽ അറസ്റ്റിലായ പ്രതികൾക്ക് പുറമെ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കണ്ടെത്തിയ തെളിവുകൾ പൂർണ്ണമായും ഉറപ്പുവരുത്തുന്നതിനായി, ഫോണുകളിലെ ദൃശ്യങ്ങൾ ആദ്യം ഡിജിറ്റലൈസ് ചെയ്യും. തുടർന്ന് ഫൊറൻസിക് ഉൾപ്പെടെയുള്ള വിശദമായ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കും. ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പരിശോധിച്ച ശേഷമാകും കേസിൽ തുടർനടപടികളും അടുത്ത അറസ്റ്റുകളും ഉണ്ടാകുക. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ

Previous Post Next Post