എട്ടാം ക്ലാസുകാരി വീടിന്റെ ടെറസിൽ മരിച്ച നിലയിൽ



കോഴിക്കോട് നാദാപുരം വളയത്ത് എട്ടാംക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വീടിന്റെ ടെറസിൽ ആണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ജുവൽ ലക്ഷ്മിയാണ് മരിച്ചത്. ഷാജി – രജിഷ ദമ്പതികളുടെ മകളാണ് ജുവൽ. ചൊവ്വാഴ്ച രാത്രിയാണ് കുട്ടിയെ വീടിന്റെ ടെറസിലെ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. വീട്ടുകാർ ചേർന്ന് ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി. സംഭവത്തിൽ വളയം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല

Previous Post Next Post