സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളുടെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിൽ….








തിരുവനന്തപുരം : സംസ്ഥാനത്തെ സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളുടെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിൽ.പ്രവർത്തനം തുടരുന്ന സ്റ്റോറുകളിൽ അവശ്യ മരുന്നുകൾ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്.ആറ് മെഡിക്കൽ സ്റ്റോറുകൾ ഇതിനോടകം പൂട്ടി.മാപ്പുകൾ കാണുക

സാധാരണക്കാർക്ക് ആവശ്യമായ മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം അൻപതിലേറെ സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളാണ് ആരംഭിച്ചത്. എന്നാൽ ലക്ഷ്യമിട്ട രീതിയിൽ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. അവശ്യ മരുന്നുകൾ പോലും ലഭ്യമല്ലാത്തതിനാൽ രോഗികൾ പ്രയാസത്തിലായിരിക്കുകയാണ്.
പ്രവർത്തനം തുടരുന്ന മെഡിക്കൽ സ്റ്റോറുകളിലെ മരുന്ന് റാക്കുകൾ പലതും ഒഴിഞ്ഞുകിടക്കുകയാണ്. വിലകൂടിയ മരുന്നുകളും ആവശ്യത്തിന് ലഭ്യമല്ല. മരുന്ന് സംഭരണം മുതൽ വിതരണം വരെയുള്ള പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കേണ്ട അവസ്ഥയിലാണ് സ്റ്റോറുകൾ.
Previous Post Next Post