താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് കാരണം ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് മുൻ എംഎൽഎ അഡ്വക്കേറ്റ് പ്രമോദ് നാരായണൻ ആവശ്യപ്പെട്ടു. ദിനംപ്രതി 100 കണക്കിന് ആളുകളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്. റാന്നിയിലെ ഏറ്റവും സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങൾ ആശ്രയിക്കുന്ന റാന്നി താലൂക്ക് ആശുപത്രിയിൽ കുറച്ച് ദിവസങ്ങളായി ശസ്ത്രക്രിയ മുടങ്ങുകയാണ്.
നിലവിൽ ഉണ്ടായിരുന്ന അനസ്തേഷ്യ ഡോക്ടറെ ബദൽ സംവിധാനം ഇല്ലാതെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചതോടെയാണ് ചികിത്സാ തേടിയെത്തുന്ന ജനങ്ങൾ ദുരിതത്തിൽ ആകുന്നത്. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് 98 ലക്ഷം രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ലക്ഷ്യ സ്യൂട്ടിന്റെ പ്രവർത്തനം ഏതാനും നാളുകളായി നിലച്ചിരിക്കുകയാണ്