മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആര്‍ച്ച് ബിഷപ് സ്ഥാനം രാജിവച്ചു…..


        






തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആർച്ച് ബിഷപ് സ്ഥാനം രാജിവച്ചു. സ്ഥാനമൊഴിയുന്ന വിവരം അറിയിച്ചുകൊണ്ടുള്ള രാജിക്കത്ത് മേജർ ആർച്ച് ബിഷപ്പിന് കൈമാറി. അടുത്തതായി ചേരുന്ന സിനഡ് ഈ രാജിക്കത്ത് പരിഗണിക്കും. 75 വയസ് തികയുന്നതിന് മുമ്പ് സ്ഥാനമൊഴിയണമെന്നത് സഭാ നിയമമാണെന്നും, ആ നിയമം പാലിക്കുക മാത്രമാണ് താൻ ചെയ്തതെന്നും മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചു.

2004 മുതല്‍ 2007വരെ സഹമെത്രാനായിരുന്ന ആന്‍ഡ്രൂസ് താഴത്ത് പിന്നീട് ആര്‍ച്ച് ബിഷപ്പ് ആയി തൃശ്ശൂര്‍ അതിരൂപതയെ നയിക്കുകയായിരുന്നു. സിബിസിഐ, പ്രസിഡന്റ്, കേരള കത്തോലിക്കാ മെത്രാന്ഡ സമിതിയുടെ ജനറല്‍ സെക്രട്ടറി, എറണാകുളം, അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. തൃശ്ശൂര്‍ പുതുക്കാട് സ്വദേശിയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പൌരസ്ത്യസഭാ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്
Previous Post Next Post