ന്യൂഡൽഹി : പുതിയ എഐസിസി സെക്രട്ടറിമാരെ നിയമിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉത്തരവിറക്കി. വിവിധ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ചുമതല നല്കി 81 എഐസിസി സെക്രട്ടറിമാരുടെ പട്ടികയാണ് കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പുറത്തിറക്കിയത്.
കേരളത്തില്‍ നിന്ന് അഡ്വ. എസ് ശരത്ത്, അഡ്വ. സൈമണ്‍ അലക്സ് എന്നിവരെ എഐസിസി സെക്രട്ടറിമാരായി നിയമിച്ചു. ശരത്തിന് കര്‍ണാടകയുടേയും, സൈമണ്‍ അലക്സിന് തെലങ്കാനയുടേയും ചുമതലയാണ് നല്‍കിയിട്ടുള്ളത്.
മലയാളിയായ അനില്‍ എ തോമസിനെ മേഘാലയ, മിസോറം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.