മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം….രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെ കേസ്



കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ കേസ്. രവീന്ദ്രന്‍ നായര്‍, കെ ടി ചന്ദ്രന്‍ എന്നീ പേരുകളിലുള്ള ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെയാണ് കേസെടുത്തത്.കോതമംഗലം സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എറണാകുളം സൈബര്‍ ക്രൈം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Previous Post Next Post