മണ്ഡല പുനര്‍നിര്‍ണയത്തിന് ബിജെപിയുടെ ‘ത്രിദിന പദ്ധതി’, നാല് ആവശ്യങ്ങളുമായി പ്രതിപക്ഷം...



ന്യൂഡൽഹി : ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നീളുന്നു. 

വനിതാ സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെടുത്തി മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. എന്നാല്‍, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം നാല് പ്രധാന ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചതോടെ വിഷയത്തില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. സമ്മേളനം അവസാനമായി ചേര്‍ന്നിട്ട് 100 ദിവസം പിന്നിട്ടിരിക്കുകയാണ്. 

ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാതെ ഇത്രയും ദിവസം കടന്നുപോകുന്നത് ആദ്യമാണ്. 2008ല്‍ രേഖപ്പെടുത്തിയ 87 ദിവസത്തെ ഇടവേളയാണ് ഇതോടെ മറികടന്നത്.
Previous Post Next Post