സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ രണ്ടു പേർക്ക് ദാരുണാന്ത്യം….





സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. തൃശൂർ മണ്ണുത്തി കാളത്തോട് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. എറണാകുളം മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരിയായ ഒൻപതു വയസുകാരിക്ക് ജീവൻ നഷ്ടമായി.

തൃശൂർ മണ്ണുത്തി കാളത്തോട് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് 20കാരിയായ എയ്ഞ്ചലിനാണ് ജീവൻ നഷ്ടമായത്. പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്. യുവതി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു . എറണാകുളം മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരിയായ 9 വയസുകാരി മരിച്ചു. പട്ടിമറ്റം സ്വദേശി റെയ ആണ് മരിച്ചത്. മുത്തശ്ശിക്കും മറ്റൊരു സ്കൂട്ടർ യാത്രികനും പരുക്കേറ്റു
أحدث أقدم